Wednesday, July 1, 2009

'ഫ' പുല്ലേ ...


സുരേഷ് ഗോപി ഇതു പറഞ്ഞപ്പോള്‍ "ഫ" പറഞ്ഞതു "fa" എന്നായിരുന്നോ അതോ "ba" എന്നായിരുന്നോ?

ഇതായിരുന്നു ഞങ്ങള്‍ പുതിയ ബാച്ച് പി എച്ച് ഡി students nte ഒരു ദിവസത്തെ റിസര്‍ച്ച്.
ഒരു നിസ്സാര കാര്യത്തെപോലും ആഗോളപ്രശ്നമാക്കി മാറ്റാന്‍ കഴിവുള്ളവര്‍ കൂട്ടത്തില്‍ ഉള്ളതിനാല്‍ വൈകാതെതന്നെ വിവാദത്തിന്റെ തീപോരികള്‍ ആളികത്താന്‍ തുടങ്ങി.
എല്ലാവരും റിസര്‍ച്ച് ഉപേക്ഷിച്ചു തങ്ങള്‍ പത്തു - പന്ദ്രണ്ട് തലങ്ങളില്‍ പഠിച്ചുമറന്ന മലയാളം ഗ്രാമറിന്റെ ബാലപാഠങ്ങള്‍ ചികയാന്‍ തുടങ്ങി.

"ഫ" എന്ന അക്ഷരം ഹിന്ദിയില്‍ "fa" യും മലയാളത്തില്‍ "ba" യും ആണെന്ന് ഒരു കൂട്ടര്‍.
അതല്ല മലയാളത്തിലും "fa" ഉണ്ടെന്നു മറ്റൊരു സംഘം.
മലബാറില്‍ "ഭ" യും "fa" എന്നാണ് പറയുക. അത് ശരിയല്ല എന്ന് പറഞ്ഞു പറഞ്ഞു അവസാനും മലയാളത്തിന് "ഫ" (അതായത് "fa") കൈമോശം സംഭവിച്ചതാണെന്ന് വേറെ ചിലര്‍. "ഫ" ഓഷ്ട്യമാനെന്നും അതിനെ ഉച്ചരിക്കേണ്ടത് "ba" എന്നാണെന്നും ചില ഭാഷാപണ്ഡിതര്‍.

"ഓ! ഞങ്ങളും സ്കൂളില്‍ മലയാളം തന്നയാനെ പഠിച്ചത്. എന്നിട്ട് ഞങ്ങളൊന്നും ഇങ്ങനെ ഒരു കാര്യം പഠിച്ചിട്ടില്ലല്ലോ" എന്ന് മറുപക്ഷം.
"എങ്കില്‍ ശരി. യേശുദാസും ചിത്രയും ഒന്നും തെറ്റ് പാടില്ലല്ലോ. നമുക്കു പാട്ടില്‍ കൂടി കാര്യം പരിഹരിക്കാം" എന്നായി "ba"കാര്‍ .
പാട്ടുകള്‍ നിരത്തി കേള്‍പിച്ചു തുടങ്ങി.
"ആയിരം കണ്ണുമായി" ആ പാട്ടില്‍ ഇല്ലേ ഒരു "ജന്മസാഫല്യം"
ശിവദം ശിവനാമത്തിലും ഉണ്ട് ഒരു "സഫലത".
അവസാനം അവരുടെ ആഗ്രഹം "സഫലീകരിച്ചു". "fa" കാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. "എന്ന് വച്ചു തോല്‍വി സമ്മതിച്ചെന്ന് കരുതേണ്ട.ശക്തമായ തെളുവുകളോടെ ഞങ്ങള്‍ തിരിച്ചു വരും. ഇതു അതുവരെയുള്ള ഒരു ഇടവേള മാത്രം "എന്ന് "fa" നേതാവ്.
ഭാഷാസ്നേഹികളേ ഉണരൂ...