അങ്ങനെ ഒരു സാധനത്തെക്കുറിച്ച് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.അത് കൊള്ളാമല്ലോ. കഴിച്ചിട്ട് തന്നെ ബാക്കി കാര്യം.."അതേയ്, ഇതെവിടെ കിട്ടും?"
ലാബിലെ ഒരു ചേച്ചി പറഞ്ഞു "ആ ജങ്ക്ഷനിലെ പഞ്ചനക്ഷത്രഹൊട്ടലില്ലേ? അതിനടുത്തു കിട്ടും."
ഓ നഗരത്തിലെ ആ വലിയ (വിലകുടുതലുള്ള) ഹോട്ടല്‍..അതിനടുത്ത് കുറേ കടകള്‍ ഉണ്ട്.ഏതായാലും സ്ഥലം പിടികിട്ടി.."താങ്ക്യൂ ചേച്ചി"
കൂടെ വര്‍ക്കു ചെയ്യുന്ന പെണ്‍സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ക്കും ആഗ്രഹം,ഐസ്ക്രീം നുണയാന്‍. "ഹും ! എല്ലുപോലെ ഇരിക്കുന്ന നിങ്ങള്‍ക്കെന്തിനാ കലോറി ഫ്രീ ഐസ് ക്രീം?"
ഏതായാലും അവരുടെ ഒരു ആഗ്രഹമല്ലേ ? കൂടെ കൊണ്ടുപോയേക്കാം..
അന്ന് വൈകുന്നേരം മൂന്ന് പേരും കൂടി ഓട്ടോ പിടിച്ചു പഞ്ചനക്ഷത്രഹോട്ടലിനു മുന്നില്‍ ഇറങ്ങി...
ങേ! ഇനി വഴിയെങ്ങാനും മാറി പോയോ? ചേച്ചി പറഞ്ഞ ഹോട്ടല്‍ ഇതു തന്നെയാണല്ലോ. പക്ഷെ ഇവിടെങ്ങും ഒരു ഐസ് ക്രീം പാര്‍ലറല്ല ഒരു തട്ടുകട പോലും കാണാനില്ല...
ആ പഞ്ചനക്ഷത്രഹോട്ടലിലെ സെക്യൂരിറ്റി അതാ ഞങ്ങളെ തുറിച്ചു നോക്കുന്നു... അയാളോട് ചോദിച്ചാല്‍ അറിയുമായിരിക്കും ഈ കലോറി - ഫ്രീ ഐസ് ക്രീം എവിടെ കിട്ടും എന്ന്...
അടുത്ത് ചെന്നപ്പോള്‍ അയാള്‍ നീട്ടി വലിച്ചു ഒരു സല്യൂട്ട് അടിച്ചു...
" ആ ...ചേട്ടാ ... ഈ കലോറി - ഫ്രീ ഐസ് ക്രീം ഇവിടെ എവിടെ കിട്ടും?"
"അത് ഇവിടെ ഉണ്ടല്ലോ...ഉം..അകത്തു കേരികോള്.
"അയ്യോ ! ചതിച്ചോ!!!ഈ ഹോട്ടലോലിലോ ??? കയ്യിലാനെങ്ങില്‍ അത്രയൊന്നും പൈസയില്ല...വന്നിരിക്കുന്ന കൊലമാനെങ്ങില്‍ ...കോളേജ് പിള്ളാരെപ്പോലെ തോളില്‍ ബാഗൊക്കെ ഇട്ടു...
കണ്ടാല്‍ മൂന്ന് കോളേജ് പിള്ളാര് ക്ലാസ്സ് കട്ട് ചെയ്തു ഒരു രസത്തിനു നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലില്‍ കയറിയതാനെന്നെ തോന്നു...
ഛെ !! ആ സെക്യൂരിറ്റി എന്ത് വിചാരിച്ച് കാണും .
ഏതായാലും വന്നു . .. ഐസ്ക്രീം ഉണ്ടോ എന്ന്നോക്കാം ..
വൈട്രെസ്സ് മെനു കാര്ഡ് കൊണ്ടുവന്നു ടാബെളില്‍ വെച്ചു.
കലോറി ഫ്രീ ഐസ്ക്രീം : വില 'വെറും' 150 രൂപ മാത്രം...
ദൈവമേ !! ഇനിയെന്ത് ചെയ്യും. അകത്തു കയറിയും പോയി. ഇനിയിപ്പോള്‍ ഒന്നും കഴിക്കാതെ തിരിച്ചു പോകുന്നതെങ്ങനെ? ശരി . വല്ല സ്നാക്സും കിട്ടുമോന്നു നോക്കാം.
വൈറെരിനായി ചുറ്റും കണ്ണോടിച്ചപ്പോള്‍ തടഞ്ഞതെല്ലാം യുനിഫോരം ഇട്ട കുറെ 'ചെത്ത്' പെന്പില്ലാര്‍.
"ഹൊ ! അതില്‍ ഒരെണ്ണത്തിനെ കെട്ടിയാല്‍ ജീവിതം കരപറ്റും"... കാശിനു കാശും. ഗ്ലാമറിന് ഗ്ലാമറും ."
അതില്‍ ഒരാളെ വിളിച്ചു മൂന്ന് പെയ്സ്റ്രി ഓര്‍ഡര്‍ ചെയ്തു.
വന്ന പയ്സ്ട്ര്യ്യുടെ പുരതാനെന്കില്‍ നിറച്ചു ക്രീമും.
ഹും !! കലോറി കുറയ്ക്കാന്‍ വന്നിട്ടിപ്പോള്‍ ഇരട്ടിയാക്കിയിട്ടു പോണ്ട ഗതിയായി. ഓരോ ദിവസത്തെ നിയോഗങ്ങള്‍...
Saturday, August 1, 2009
Wednesday, July 1, 2009
'ഫ' പുല്ലേ ...
സുരേഷ് ഗോപി ഇതു പറഞ്ഞപ്പോള്‍ "ഫ" പറഞ്ഞതു "fa" എന്നായിരുന്നോ അതോ "ba" എന്നായിരുന്നോ?
ഇതായിരുന്നു ഞങ്ങള്‍ പുതിയ ബാച്ച് പി എച്ച് ഡി students nte ഒരു ദിവസത്തെ റിസര്‍ച്ച്.
ഒരു നിസ്സാര കാര്യത്തെപോലും ആഗോളപ്രശ്നമാക്കി മാറ്റാന്‍ കഴിവുള്ളവര്‍ കൂട്ടത്തില്‍ ഉള്ളതിനാല്‍ വൈകാതെതന്നെ വിവാദത്തിന്റെ തീപോരികള്‍ ആളികത്താന്‍ തുടങ്ങി.
എല്ലാവരും റിസര്‍ച്ച് ഉപേക്ഷിച്ചു തങ്ങള്‍ പത്തു - പന്ദ്രണ്ട് തലങ്ങളില്‍ പഠിച്ചുമറന്ന മലയാളം ഗ്രാമറിന്റെ ബാലപാഠങ്ങള്‍ ചികയാന്‍ തുടങ്ങി.
"ഫ" എന്ന അക്ഷരം ഹിന്ദിയില്‍ "fa" യും മലയാളത്തില്‍ "ba" യും ആണെന്ന് ഒരു കൂട്ടര്‍.
അതല്ല മലയാളത്തിലും "fa" ഉണ്ടെന്നു മറ്റൊരു സംഘം.
മലബാറില്‍ "ഭ" യും "fa" എന്നാണ് പറയുക. അത് ശരിയല്ല എന്ന് പറഞ്ഞു പറഞ്ഞു അവസാനും മലയാളത്തിന് "ഫ" (അതായത് "fa") കൈമോശം സംഭവിച്ചതാണെന്ന് വേറെ ചിലര്‍. "ഫ" ഓഷ്ട്യമാനെന്നും അതിനെ ഉച്ചരിക്കേണ്ടത് "ba" എന്നാണെന്നും ചില ഭാഷാപണ്ഡിതര്‍.
"ഓ! ഞങ്ങളും സ്കൂളില്‍ മലയാളം തന്നയാനെ പഠിച്ചത്. എന്നിട്ട് ഞങ്ങളൊന്നും ഇങ്ങനെ ഒരു കാര്യം പഠിച്ചിട്ടില്ലല്ലോ" എന്ന് മറുപക്ഷം.
"എങ്കില്‍ ശരി. യേശുദാസും ചിത്രയും ഒന്നും തെറ്റ് പാടില്ലല്ലോ. നമുക്കു പാട്ടില്‍ കൂടി കാര്യം പരിഹരിക്കാം" എന്നായി "ba"കാര്‍ .
പാട്ടുകള്‍ നിരത്തി കേള്‍പിച്ചു തുടങ്ങി.
"ആയിരം കണ്ണുമായി" ആ പാട്ടില്‍ ഇല്ലേ ഒരു "ജന്മസാഫല്യം"
ശിവദം ശിവനാമത്തിലും ഉണ്ട് ഒരു "സഫലത".
അവസാനം അവരുടെ ആഗ്രഹം "സഫലീകരിച്ചു". "fa" കാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. "എന്ന് വച്ചു തോല്‍വി സമ്മതിച്ചെന്ന് കരുതേണ്ട.ശക്തമായ തെളുവുകളോടെ ഞങ്ങള്‍ തിരിച്ചു വരും. ഇതു അതുവരെയുള്ള ഒരു ഇടവേള മാത്രം "എന്ന് "fa" നേതാവ്.
ഭാഷാസ്നേഹികളേ ഉണരൂ...
Subscribe to:
Comments (Atom)