അങ്ങനെ ഒരു സാധനത്തെക്കുറിച്ച് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.അത് കൊള്ളാമല്ലോ. കഴിച്ചിട്ട് തന്നെ ബാക്കി കാര്യം.."അതേയ്, ഇതെവിടെ കിട്ടും?"
ലാബിലെ ഒരു ചേച്ചി പറഞ്ഞു "ആ ജങ്ക്ഷനിലെ പഞ്ചനക്ഷത്രഹൊട്ടലില്ലേ? അതിനടുത്തു കിട്ടും."
ഓ നഗരത്തിലെ ആ വലിയ (വിലകുടുതലുള്ള) ഹോട്ടല്‍..അതിനടുത്ത് കുറേ കടകള്‍ ഉണ്ട്.ഏതായാലും സ്ഥലം പിടികിട്ടി.."താങ്ക്യൂ ചേച്ചി"
കൂടെ വര്‍ക്കു ചെയ്യുന്ന പെണ്‍സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ക്കും ആഗ്രഹം,ഐസ്ക്രീം നുണയാന്‍. "ഹും ! എല്ലുപോലെ ഇരിക്കുന്ന നിങ്ങള്‍ക്കെന്തിനാ കലോറി ഫ്രീ ഐസ് ക്രീം?"
ഏതായാലും അവരുടെ ഒരു ആഗ്രഹമല്ലേ ? കൂടെ കൊണ്ടുപോയേക്കാം..
അന്ന് വൈകുന്നേരം മൂന്ന് പേരും കൂടി ഓട്ടോ പിടിച്ചു പഞ്ചനക്ഷത്രഹോട്ടലിനു മുന്നില്‍ ഇറങ്ങി...
ങേ! ഇനി വഴിയെങ്ങാനും മാറി പോയോ? ചേച്ചി പറഞ്ഞ ഹോട്ടല്‍ ഇതു തന്നെയാണല്ലോ. പക്ഷെ ഇവിടെങ്ങും ഒരു ഐസ് ക്രീം പാര്‍ലറല്ല ഒരു തട്ടുകട പോലും കാണാനില്ല...
ആ പഞ്ചനക്ഷത്രഹോട്ടലിലെ സെക്യൂരിറ്റി അതാ ഞങ്ങളെ തുറിച്ചു നോക്കുന്നു... അയാളോട് ചോദിച്ചാല്‍ അറിയുമായിരിക്കും ഈ കലോറി - ഫ്രീ ഐസ് ക്രീം എവിടെ കിട്ടും എന്ന്...
അടുത്ത് ചെന്നപ്പോള്‍ അയാള്‍ നീട്ടി വലിച്ചു ഒരു സല്യൂട്ട് അടിച്ചു...
" ആ ...ചേട്ടാ ... ഈ കലോറി - ഫ്രീ ഐസ് ക്രീം ഇവിടെ എവിടെ കിട്ടും?"
"അത് ഇവിടെ ഉണ്ടല്ലോ...ഉം..അകത്തു കേരികോള്.
"അയ്യോ ! ചതിച്ചോ!!!ഈ ഹോട്ടലോലിലോ ??? കയ്യിലാനെങ്ങില്‍ അത്രയൊന്നും പൈസയില്ല...വന്നിരിക്കുന്ന കൊലമാനെങ്ങില്‍ ...കോളേജ് പിള്ളാരെപ്പോലെ തോളില്‍ ബാഗൊക്കെ ഇട്ടു...
കണ്ടാല്‍ മൂന്ന് കോളേജ് പിള്ളാര് ക്ലാസ്സ് കട്ട് ചെയ്തു ഒരു രസത്തിനു നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലില്‍ കയറിയതാനെന്നെ തോന്നു...
ഛെ !! ആ സെക്യൂരിറ്റി എന്ത് വിചാരിച്ച് കാണും .
ഏതായാലും വന്നു . .. ഐസ്ക്രീം ഉണ്ടോ എന്ന്നോക്കാം ..
വൈട്രെസ്സ് മെനു കാര്ഡ് കൊണ്ടുവന്നു ടാബെളില്‍ വെച്ചു.
കലോറി ഫ്രീ ഐസ്ക്രീം : വില 'വെറും' 150 രൂപ മാത്രം...
ദൈവമേ !! ഇനിയെന്ത് ചെയ്യും. അകത്തു കയറിയും പോയി. ഇനിയിപ്പോള്‍ ഒന്നും കഴിക്കാതെ തിരിച്ചു പോകുന്നതെങ്ങനെ? ശരി . വല്ല സ്നാക്സും കിട്ടുമോന്നു നോക്കാം.
വൈറെരിനായി ചുറ്റും കണ്ണോടിച്ചപ്പോള്‍ തടഞ്ഞതെല്ലാം യുനിഫോരം ഇട്ട കുറെ 'ചെത്ത്' പെന്പില്ലാര്‍.
"ഹൊ ! അതില്‍ ഒരെണ്ണത്തിനെ കെട്ടിയാല്‍ ജീവിതം കരപറ്റും"... കാശിനു കാശും. ഗ്ലാമറിന് ഗ്ലാമറും ."
അതില്‍ ഒരാളെ വിളിച്ചു മൂന്ന് പെയ്സ്റ്രി ഓര്‍ഡര്‍ ചെയ്തു.
വന്ന പയ്സ്ട്ര്യ്യുടെ പുരതാനെന്കില്‍ നിറച്ചു ക്രീമും.
ഹും !! കലോറി കുറയ്ക്കാന്‍ വന്നിട്ടിപ്പോള്‍ ഇരട്ടിയാക്കിയിട്ടു പോണ്ട ഗതിയായി. ഓരോ ദിവസത്തെ നിയോഗങ്ങള്‍...
Saturday, August 1, 2009
Subscribe to:
Post Comments (Atom)
Hehe great blog
ReplyDeleteI thought that this blog related to astronomy when I saw its name. Then I realized that its something else. But really interested in discussion about our mother language.
Great work, keep posting
കൊള്ളാമല്ലോ! കലോറിഫ്രീ എന്നുള്ളതു ഫ്രീ കലോറി എന്നായി അല്ലേ!!!
ReplyDelete