കൃത്യം വൈകുന്നേരം അഞ്ചരയ്ക്ക് കാണാം എന്നാ അവള്‍ പറഞ്ഞത്..ഇപ്പോള്‍ സമയം നാലേമുക്കാല്‍ .
പക്ഷെ ഈ സ്ഥലം എവിടെയാണെന്ന് ആദ്യം ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കണം. തിരുവനന്തപുരത്ത് വന്നിട്ട് കുറച്ചു ദിവസം ആയെങ്കിലും ഇപ്പോഴും സ്ഥലങ്ങള്‍ എല്ലാം കണ്‍ഫ്യൂഷനാ.
കൂടെ വര്‍ക്ക് ചെയ്യുന്ന ചേച്ചിയോട് ചോദിക്കാം..
ഞാന്‍ ആദ്യമായിട്ട് തനിയെ പോകുകയാണെന്ന് അറിയാമായിരുന്നത് കൊണ്ട് ചേച്ചി എല്ലാം വിശദമായി പറഞ്ഞു തന്നു. ജോലി ഉണ്ടായിരുന്നത് കൊണ്ട് കൂടെ പോരാന്‍ പറ്റിയില്ല. ഓട്ടോയില്‍ പോയാല്‍ മതിയെന്ന് പറഞ്ഞെങ്കിലും,ഏതു വഴിയാണെന്ന് ചോദിക്കാന്‍ മറന്നുപോയി...ഓ, സാരമില്ല. ഇവിടെ കുറച്ചു സ്ഥലങ്ങളൊക്കെ എനിക്കും അറിയാം. ഏതായാലും ചേച്ചി പറഞ്ഞ പോലെ ഓട്ടോയ്ക്ക് തന്നെ പോകാം. കാശു കുറച്ചു കൂടുതലാകും എങ്കിലും വഴി തെറ്റില്ലല്ലോ.പക്ഷെ പലരും പറഞ്ഞിട്ടുണ്ട് ഇവിടത്തെ ഓട്ടോക്കാരെ വിശ്വസിക്കാന്‍ പറ്റില്ലാന്നു. ഏതായാലും ഒരു കൈ നോക്കിക്കളയാം.
തേടിയ creeper കാലില്‍ ചുറ്റി***
അതാ ഒരെണ്ണം വരുന്നുണ്ട്.."ചേട്ടാ, മ്യുസിയത്തിലേക്ക് പോകാമോ? " "പോകാം ..പക്ഷെ മുപ്പതു രൂപയാകും."
ഹും! മുപ്പതു രൂപ! വേറെ ഓട്ടോ കിട്ടുമോന്നു ഞാന്‍ ഒന്ന് നോക്കട്ടെ...
അടുത്ത ഓട്ടോക്കാരന്‍ "മുപ്പത്തഞ്ചു രൂപയാകും"
ഹും ! പകല്‍ക്കൊള്ള! പക്ഷെ സമയം അഞ്ചേകാലായി. ഇനിയും വൈകിയാല്‍ അവള്‍ പരിഭവിക്കും.
മുപ്പത്തഞ്ചെങ്കില് മുപ്പത്തഞ്ചു, പോകുക തന്നെ.
കുറെ കഴിഞ്ഞപ്പോള്‍ ഓട്ടോചെട്ടന്‍്.."സ്ഥലമെത്തി,ഇറങ്ങിക്കോ"
എന്ത്! ഇത്ര പെട്ടെന്നൊ?
പുറത്തു നോക്കിയപ്പോള്‍ കണ്ട കാഴ്ച.."Water Authority" എന്ന് അവിടെ വെണ്ടയ്ക്കാ വലുപ്പത്തില്‍ എഴുതി വെച്ചിരിക്കുന്നു..
"ചേട്ടാ, അതിനു ഇത് മ്യുസിയം അല്ലല്ലോ? "
"ഇവിടെ ഇറങ്ങി, റോഡു മുറിച്ചു കടന്നാല്‍, മ്യുസിയം ആയി" അയാള്‍ വിസ്തരിക്കുന്നു..
ഹും! എന്നെ പൊട്ടിയാക്കാമെന്ന് വിചാരിച്ചോ? അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ..
" എടോ, താന്‍ എന്നെ കളിപ്പിക്കാന്‍ നോക്കുന്നോ? മ്യുസിയം പാളയത്താണെന്ന്
എനിക്കറിയാം "
അയാള്‍ എഴുന്നേറ്റു നിന്ന് കൈ കൂപ്പി " സത്യമായിട്ടും ഇന്നലെ വരെ മ്യുസിയം ഇവിടെ ആയിരുന്നു.."
അയ്യേ! ചമ്മി!
"താനധികം dialogue ഒന്നും പറയണ്ടാ...ഇതാ തന്റെ മുപ്പത്തഞ്ചു രൂപ "
ഓടിക്കളയാം....
*** spl acknowledgement to a colleague
Wednesday, June 16, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment